ആലപ്പുഴ: നഗരസഭയുടെ പാർപ്പിട സമുച്ചയത്തിന്റെ ഭാഗമായ കല്ലിടൽ ചടങ്ങിന്റെ അനാവശ്യ വിവാദങ്ങളിലേക്ക് കോളനി നിവാസികളെയും സംരക്ഷണ സമിതി ഭാരവാഹികളെയും വലിച്ചിഴയ്ക്കുന്നതിനെതിരെ ചാത്തനാട് മുനിസിപ്പൽ കോളനി സംരക്ഷണ സമിതി പ്രതിഷേധം രേഖപ്പെടുത്തി. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം മൂടിവയ്ക്കുന്നതിന് തങ്ങളെ വലിച്ചിടരുതെന്ന് കോളനി സംരക്ഷണ സമിതി ചെയർമാൻ എ.ഷാനവാസും കൺവീനർ കെ.രാജേഷും പറഞ്ഞു.