ചേർത്തല:എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ വനിതാ സംഘം അംഗങ്ങൾ തയ്ച്ചെടുത്ത രണ്ട് ലക്ഷം രൂപയുടെ മാസ്കുകൾ കളക്ടർമാർക്ക് കൈമാറി. തൃശൂർ ജില്ലയിൽ കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ കളക്ടർ ഷാനവാസിന് മാസ്കുകൾ കൈമാറി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ വനിതാ സംഘം ഭാരവാഹികളായ രാജശ്രീ,പത്മിനി എന്നിവർ പങ്കെടുത്തു.

കേന്ദ്രസമിതി ട്രഷറർ പി.വി.ലോലമ്മ (പത്തനംതിട്ട), കേന്ദ്ര സമിതി അംഗം ഷൈലജ രവീന്ദ്രൻ (കോട്ടയം), പീരുമേട് യൂണിയൻ വനിതാ സംഘം സെക്രട്ടറി ലത, ഇടുക്കി യൂണിയൻ പ്രസിഡന്റ് വത്സമ്മ (ഇടുക്കി), കണിച്ചുകുളങ്ങര വനിതാ സംഘം സെക്രട്ടറി തങ്കമണി ഗൗതമൻ, ചേർത്തല യൂണിയൻ വനിതാ സംഘം പ്രസിഡന്റ് റാണി, സെക്രട്ടറി ശോഭിനി (ആലപ്പുഴ), കേന്ദ്ര സമിതി അംഗം സുമംഗല,പാലക്കാട് യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പ്രേമ കുമാരി,സെക്രട്ടറി പത്മകുമാരി (പാലക്കാട്), സമിതി അംഗം രാധാമണി,തിരൂർ യൂണിയൻ വനിതാ സംഘം സെക്രട്ടറി ബിന്ദു മണികണ്ഠൻ (മലപ്പുറം),

സുൽത്താൻ ബത്തേരി യൂണിയൻ വനിതാ സംഘം സെക്രട്ടറി റോഹ്‌ന ബിജു (വയനാട്), വടകര യൂണിയൻ വനിതാ സംഘം സെക്രട്ടറി പുഷ്പലത, തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് രാധാരാജൻ, സെക്രട്ടറി സലീല ഗോപിനാഥ് (കോഴിക്കോട്), ഇരിട്ടി യൂണിയൻ വനിതാസംഘം സെക്രട്ടറി നിർമ്മല (കണ്ണൂർ) എന്നിവർ വിതരണത്തിന് അതത് ജില്ലകളിൽ നേതൃത്വം നൽകി. കൊല്ലത്ത് കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡന്റ് ഇ.എസ്. ഷീബ, യോഗം അസിസ്​റ്റന്റ്‌ സെക്രട്ടറി വനജ വിദ്യാധരൻ,കൊല്ലം യൂണിയൻ വനിതാ സംഘം സെക്രട്ടറി ഷീല എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് മാസ്കുകൾ കൈമാറും.സംസ്ഥാനത്ത് ആകെ 20,250 മാസ്കുകളാണ് വനിതാസംഘം കൈമാറിയത്.