ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലായി കഴിഞ്ഞിരുന്ന ബീഹാറിൽ നിന്നുള്ള തൊഴിലാളികൾ ഇന്ന് മടങ്ങും. 276 തൊഴിലാളികളാണ് കാർത്തികപ്പള്ളി താലൂക്കിൽ നിന്നും തിരികെ പോകാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് ആലപ്പുഴയിൽ നിന്നാണ് ട്രെയിൻ. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ മടങ്ങുന്നത്. 114 പേരാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.