തുറവൂർ: ലോക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ അംഗൻവാടി പെൻഷൻകാർക്ക് സാമ്പത്തികാ ശ്വാസം അനുവദിക്കണമെന്ന് കേരള സംസ്ഥാന അംഗൻവാടി പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജീവിത ശൈലി രോഗങ്ങളും പ്രായത്തിന്റെ അവശതകളും മൂലം വിഷമിക്കുന്ന പെൻഷൻകാർക്ക് അംഗൻവാടി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തി ധാന്യങ്ങൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട്സംസ്ഥാന പ്രസിഡൻറ് സരോജിനി വിജയൻ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകി.