ഹരിപ്പാട് : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളുകളിലെ എട്ടാം ക്ലാസിലേക്കുള്ള 2020- 21 വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ www.polyadmission.org എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാം. 13 മുതൽ സൈറ്റിൽ അപേക്ഷ സമർപ്പിക്കാമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.