ഹരിപ്പാട് : കൊവിഡ്- 19 ലോക് ഡൗൺ പശ്ചാത്തലത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുവാൻ മുഴുവൻ തരിശ് ഭൂമിയും കൃഷിയോഗ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് കെ.എസ് കെ.ടി.യൂ ആലപ്പഴ ജില്ലയിൽ 150 ഏക്കറിൽ തരിശ് കൃഷി ചെയ്യും. എല്ലാവരും കൃഷി ചെയ്യുക എല്ലാ ഭുമിയും കൃഷി ചെയ്യുക എന്ന സന്ദേശമുയർത്തിയാണ് കെ.എസ് കെ ടി യു മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ പച്ചക്കറി-ഇടവിളകൃഷികൾ ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുമാരപുരം ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവ്വഹിച്ചു.രണ്ടു് ഏക്കർ സ്ഥലത്താണ് പച്ചക്കറി, നെല്ല് ഇടവിളകൃഷികൾ ചെയ്യുന്നത്. കെ.എസ് കെ.ടി.യു കുമാരപുരം തെക്ക് മേഖലാ കമ്മിറ്റിയുടെ കീഴിലുള്ള കാർഷിക ഗ്രൂപ്പാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ജില്ലാ ട്രഷറർ എൻ.സോമൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.സത്യപാലൻ പദ്ധതി വിശദീകരണം നടത്തി. കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം വിജിത, സി.പി.എം എൽ.സി സെക്രട്ടറി ആർ.ബിജ്യ' കൃഷി ആഫീസർ വൃന്ദ, കെ.എസ് കെ.ടി.യൂ ഏരിയാ സെക്രട്ടറി പി.എം ചന്ദ്രൻ, ബിജു, ഹരികുമാർ എന്നിവർ പങ്കെടുത്തു.