ചേർത്തല: അരൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല വാട്ടർ അതോറിട്ട് ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തിയതിന് ഷാനിമോൾ ഉസ്മാൻ എം.എൽ.എയടക്കം 20 ഓളം പേർക്കെതിരെ ചേർത്തല പൊലീസ് കേസെടുത്തു.കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കാത്തതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.