തുറവൂർ: തുറവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ പ്രഹ്ലാദയുടെ കൊവിഡ് അതിജീവനം പദ്ധതിയെ മന്ത്രി പി. തിലോത്തമൻ അഭിനന്ദിച്ചു. പ്രഹ്ലാദയുടെ പാക്കിംഗ്സെന്ററിൽ നേരിട്ടെത്തിയാണ് പ്രവർത്തകരെ അഭിനന്ദിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ മൂലം ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ അവശ്യസാധനങ്ങളും മരുന്നുകളും നാടിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു നൽകിയ യുവകൂട്ടായ്മയുടെ പ്രവർത്തനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എ.എം.ആരിഫ് എം.പി.യും ടീമിനെ അഭിനന്ദിച്ചു.