ചാരുംമൂട്: ഗുരദേവ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഗുരുക്ഷേത്രത്തിലെ നിറദീപങ്ങളായി മാറിയ അമ്മമാർക്ക് മാതൃദിനത്തിൽ ആദരം കൊണ്ട് അർച്ചയനയർപ്പിച്ച് നാടിന്റെ സ്നേഹവായ്പ്.
എസ്.എൻ.ഡി.പി യോഗം ചാരുംമൂട് പുതുപ്പള്ളിക്കുന്നം 1723-ാം നമ്പർ ശാഖയിലെ ഗുരുക്ഷേത്രതിൽ വർഷങ്ങളായി പൂജാദി കർമ്മങ്ങൾ ചെയ്യുന്നത് വിധവകളായ രണ്ട് അമ്മമാരാണ്. പുതുപ്പള്ളിക്കുന്നം ഗീതാലയത്തിൽ പരേതനായ സഹദേവന്റെ ഭാര്യ രാജമ്മ (67) കഴിഞ്ഞ 10 വർഷമായി ദിവസവും രാവിലെ അഞ്ചിന് ഗുരുദേവ വിഗ്രഹത്തിനു മുന്നിൽ വിളക്ക് തെളിച്ച് പൂജ ചെയ്യുന്നുണ്ട്. പുത്തൻപുരയ്ക്കൽ പരേതനായ സദാശിവന്റെ ഭാര്യ ശാന്തയാണ് (65) കഴിഞ്ഞ 12 വർഷത്തിലേറെയായി വൈകിട്ട് വിളക്കു തെളിക്കലും പൂജയും ചെയ്യുന്നത്. പ്രായത്തിന്റെ ബുദ്ധിമുട്ടുകളൊന്നും ഇരുവരും ഗൗനിക്കാറില്ല.
മാതൃദിനത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, കൺവീനർ ബി. സത്യപാൽ, വൈസ് ചെയർമാൻ രഞ്ജിത്, വനിതാസംഘം ചെയർപേഴ്സൺ വന്ദന, ശാഖാ സെക്രട്ടറി മോഹനൻ, പ്രസിഡന്റ് ഗിരീഷ് അമ്മ എന്നിവർ പങ്കെടുത്തു.