കുട്ടനാട്: കൊവിഡ്19 പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട പരമ്പരാഗത തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒ.ബി.സിമോർച്ച കുട്ടനാട് മണ്ഡലം കമ്മറ്റി രാമങ്കരിവില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ സമരം ഒ.ബി.സി മോർച്ച ജില്ലാവൈസ് പ്രസിഡന്റ് എം.ആർ.സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി.മനോജ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കുട്ടനാട് നിയോജകമണ്ഡലം ജനറൽസെക്രട്ടറി സുഭാഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ഷാംജിത്ത് രാമങ്കരി, പഞ്ചായത്ത് പ്രസിഡന്റ് സജീവ്‌രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു