ആലപ്പുഴ: മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് നേതൃത്വം നൽകിയ ഭവനഉപവാസ യജ്ഞത്തിൽ ഗാന്ധിയൻ ദർശന വേദി ഭാരവാഹികളും പങ്കെടുത്തു. ലോക്ക് ഡൗൺ കഴിഞ്ഞാലും ഒരു മദ്യഷോപ്പും തുറക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപവാസം സംഘടിപ്പിച്ചത്. ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ , ജോർജ് തോമസ്,ഇ.ഷാബ്ദ്ദീൻ,ആൻറണി കരിപ്പാശ്ശേരി, ഷീല ജഗധരൻ ,ജി.മധസൂധനൻ നായർ, രാജൻ സി മേപ്രാൽ, മിനിമോൾ മാത്യു തുടങ്ങിയവർ സ്വഭവനങ്ങളിൽ ഉപവാസം നടത്തി.