ആലപ്പുഴ: കൊവിഡ് നിരീക്ഷണത്തിലുള്ളവർക്കായി സുരക്ഷിതവും വിലകുറഞ്ഞതുമായ 'യൂസ് ആൻഡ് ത്രോ" കയർ മെത്തകളുമായി ഫോം മാറ്റിംഗ്‌സ് (ഇന്ത്യ) ലിമിറ്റഡ്. നിരീക്ഷണത്തിലുള്ളവർ ഉപയോഗിച്ച മെത്ത നശിപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്. വിലകൂടിയ മെത്തകൾ ഉപയോഗിക്കുമ്പോൾ ഇത്തരത്തിൽ വലിയ നഷ്‌ടമുണ്ടാകും.
1,200 രൂപയാണ് യൂസ് ആൻഡ് ത്രോ മെത്ത ഒന്നിന് വില. ചകിരിനാരുകൾ കൊണ്ട് നിർമ്മിക്കുന്ന ഈ മെത്തകൾ കത്തിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്‌ടിക്കില്ല. ഫോമിൽ ഡിസ്ട്രിബ്യൂട്ടർ/ഡീലർ വഴി കേരളത്തിലെ പ്രധാന മാർക്കറ്റുകളിലെ ഷോപ്പുകളിൽ മെത്തകൾ ലഭ്യമാക്കുമെന്ന് ചെയർമാൻ അഡ്വ. കെ.ആർ. ഭഗീരഥൻ പറഞ്ഞു. ഫോൺ: 8304017321, 9400449885.