ഹരിപ്പാട് : ബംഗളൂരുവിൽ ചികിത്സയിലായിരുന്ന യുവാവിനെ ആംബുലൻസിൽ നാട്ടിലെത്തിക്കുന്നതിന് പ്രതിപക്ഷനേതാവിന്റെ ഇടപെടൽ. ആക്സൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഹരിപ്പാട് ആയാപറമ്പ് സ്വദേശി ഹരീഷ് കുമാറിനെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനായി കഴിഞ്ഞ ദിവസം ബന്ധുക്കൾ കാറിൽ ബംഗളൂരുവിൽ എത്തിയെങ്കിലും ഹരീഷിനെ കൊണ്ടുവരുന്നതിനായി ആംബുലൻസിന് പാസ് ലഭിച്ചില്ല. രാത്രി 10 മണി കഴിഞ്ഞിട്ടും ആംബുലൻസിന് പാസ് ലഭിക്കാതായതോടുകൂടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തുടർന്ന് 12 മണിയോടെ പാസ് ലഭ്യമായി. ഇന്നലെ രാവിലെയോടെ ഹരീഷ് കുമാറിനെ നാട്ടിലെത്തിച്ചു.