ഹരിപ്പാട് : കെ.എസ് കെ.ടി.യു കുമാരപുരം തെക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരപുരം ചെന്നാട്ട് കോളനിയിലെ അൻപത് കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എസ് കെ.ടി.യു ജില്ല സെക്രട്ടറി എം.സത്യപാലൻ, സി.പി.എം ഏരിയാ സെക്രട്ടറി എൻ.സോമൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി പി.എം ചന്ദ്രൻ , സി.എസ്.രജ്ഞിത്ത്, യു.ബിജു എന്നിവർ പങ്കെടുത്തു.