ഹരിപ്പാട് : കായംകുളം താപനിലയത്തിലെ മുഴുവൻ കരാർ തൊഴിലാളികൾക്കും ലോക്ക് ഡൗൺ ദിവസങ്ങളിലെ വേതനം നൽകണമെന്ന് ബി. എം. എസ് കാർത്തികപ്പള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബി. എം. എസ് ജില്ലാ വൈസ് പ്രസിഡന്റ് സി.ഗോപകുമാർ, മേഖലാ പ്രസിഡന്റ് എസ്. സന്തോഷ്, സെക്രട്ടറി ഡി. അനിൽകുമാർ, ട്രഷറർ പി. ദിനുമോൻ, ജോയിന്റ് സെക്രട്ടറിമാരായ മുരളീധരൻ, ഡി. ബിജു,വിനു എന്നിവർ സംസാരിച്ചു.