ഹരിപ്പാട് : കരുണ സാമൂഹ്യവേദിയുടെ ആഭിമുഖ്യത്തിൽ അന്തർദ്ദേശീയ നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് ഹരിപ്പാട് താലൂക്ക് ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്രണ്ട് എസ്. സോഫിയെ ആദരിച്ചു. കരുണ പ്രസിഡന്റ് എൻ.രാജ്‌നാഥ് പൊന്നാട അണിയിച്ചു. സൂപ്രണ്ട് സുനിൽ, സാബു, ആർ. അശോക് കുമാർ, കെ. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.