ഹരിപ്പാട് : കോൺഗ്രസ് ആറാട്ടുപുഴ സൗത്ത് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷിഭവൻ, വില്ലേജ് ഓഫീസ്, മൃഗാശുപത്രി,, നല്ലാണിക്കൽ പോസ്റ്റ് ഓഫീസ് എന്നീ കേന്ദ്രങ്ങളിൽ കുത്തിയിരുപ്പ് സമരം നടന്നു. കൃഷിഭവന് മുന്നിൽ ഡി.സി.സി അംഗം കെ.രാജീവൻ ഉദ്ഘാനം ചെയ്തു. ബ്ലോക്ക് ട്രഷറർ ആർ. സതീശൻ, മെമ്പർ സുനു ഉദയലാൽ, ചന്ദ്രൻ.കെ, പീ.ആർ.അക്ഷയ് എന്നിവർ നേതൃത്വം നൽകി. വില്ലേജ് ഓഫീസ് പടിക്കൽ മണ്ഡലം പ്രസിഡന്റ് ജീ.എസ്. സജീവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സുഭഗൻ, അമ്പിളി,ഹിമ, സോളി എന്നിവർ നേതൃത്വം നൽകി. മൃഗാശുപത്രിക്ക് മുൻപിൽ ഡി.സി.സി അംഗം രാജേന്ദ്രൻ ഉ്ഘാടനം ചെയ്തു. ബിനു,റിജു,രാജേന്ദ്രൻ, രെത്നമ്മ രജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നല്ലാണിക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് വി. വിജയധരൻ ഉദ്ഘാടനം ചെയ്തു. ടി.താരീഷ്, നിധീഷ് സുരേന്ദ്രൻ,അജി, അച്ചു ശശിധരൻ എന്നിവർ നേതൃത്വം നൽകി.