cnc

ഹരിപ്പാട് : ലോക നഴ്സസ് ദിനത്തോടനുബന്ധിച്ചു മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പു രോഗികളുടെ വീടുകൾ സന്ദർശിച്ചു ആരോഗ്യ പരിചരണം നൽകി. റിട്ട.മെഡിക്കൽ ഓഫീസർ ഡോ.ഷിബു ജയരാജനും ഭാര്യയും ഫാർമസിസ്റ്റുമായ ബിജിയും നഴ്സ് ശ്രീകലയും മറ്റു ആരോഗ്യപ്രവർത്തകരും ചേപ്പാട് പഞ്ചായത്തിലെ കിടപ്പ് രോഗികളെ സന്ദർശിച്ചു. അവശരായ കിടപ്പുരോഗികൾക്ക് വാട്ടർബെഡ്, എയർബെഡ്, ഡൈപ്പർ, വീൽചെയർ എന്നിവ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോൺ തോമസ് നഴ്‌സസ്‌ ദിനാചരണം ഉദ്ഘാടനം ചെയ്തു. സാന്ത്വനം സെക്രട്ടറി ജി.ഹരികുമാർ, ടി.വി വിനോബ്, ശ്രീകുമാർ ഭാരതം, രഘു കളത്തിൽ, ശ്രീകുമാർ തഴ്മന എന്നിവർ നേതൃത്വം നൽകി.