ആലപ്പുഴ: കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ നിന്നുള്ള 1140 അന്യസംസ്ഥാന തൊഴിലാളികളുമായി ബീഹാറിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ ഇന്നലെ വൈകിട്ട് ആലപ്പുുഴ സ്​റ്റേഷനിൽ നിന്ന് പുറപ്പെട്ടു. കാർത്തികപ്പള്ളി താലൂക്കിൽ നിന്ന് 276 പേരും മാവേലിക്കരയിൽ നിന്ന് 864 പേരുമാണ് ഉള്ളത്. പ്രത്യേകം കെ. എസ്. ആർ. ടി. സി ബസുകളിലാണ് താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഇവരെ റെയിൽവേ സ്​റ്റേഷനിലേക്ക് എത്തിച്ചത് . ബ്രഡ്, ചപ്പാത്തി, നേന്ത്റപ്പഴം, പച്ചമുളക്, സവാള, അച്ചാർ, കുടിവെള്ളം എന്നിവ ഉൾപ്പെടുത്തി ഭക്ഷണവും നൽകിയാണ് ഇവരെ യാത്രയാക്കിയത്. ബിഹാറിലെ ബിട്ടയ്യ സ്​റ്റേഷനിൽ വരെയെത്തുന്നതിന് 985 രൂപയാണ് ടിക്കറ്ര് ചാർജ്ജ്.

യാത്ര അയച്ചത് നിബന്ധനകൾ പാലിച്ച്

എല്ലാ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് തൊഴിലാളികളെ യാത്രയാക്കിയത്. ഇവരുടെ കൈവശം വയ്‌ക്കേണ്ട രേഖകളെല്ലാം നേരത്തെ തന്നെ സർക്കാർ കൈമാറിയിരുന്നു.കൃത്യമായ അകലം പാലിച്ചു ഒരു സീ​റ്റിൽ ഒരാൾ എന്ന നിലയിലാണ് ഇവരെ ഇരുത്തിയത്. കാർത്തികപ്പള്ളിയിൽ നിന്ന് 14 ബസും മാവേലിക്കര നിന്ന് 32 ബസുമാണ് യാത്രയ്ക്ക് ഉപയോഗിച്ചത്.
തൊഴിലാളികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സുും ജി.ആർ.എഫും അനുഗമിക്കുന്നുണ്ട്.