s

കുട്ടനാട് :ഇന്ന് നഴ്സസ് ദിനത്തിൽ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് പി.പി.മാർഗരറ്റിനെയും സഹപ്രവർത്തകരേയും എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ സെക്രട്ടറി സന്തോഷ് ശാന്തി ആദരിച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെന്നിച്ചൻ മണ്ണങ്കരത്തറ മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം വൈസ് പ്രസിഡൻ്റ് സ്മിത മനോജ് മാസ്ക്ക് വിതരണം ചെയ്തു.യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ടി.എസ.പ്രദിപ് കുമാർ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ ഭാരവാഹികളായ കെ.പി.സുബീഷ്, പി.ആർ.രതീഷ് ഗോകുൽദാസ് ,ആശുപത്രി സൂപ്രണ്ട് ഡോ.ഗീതാലഷ്മി, വി.ജി.ദാസ് ,ഹെഡ് നഴ്സുമാരായ എം.എസ്.അനിത, സി.വി.അമ്പിളി,ജെ.പി.എച്ച് നഴ്സ് കെ.ജി. ഷീന, രഞ്ജിനി ബിനു, ടി.കെ.സജീവ് എന്നിവർ പങ്കെടുത്തു