ആലപ്പുഴ: വ്യാപാരികളെ കൊള്ളയടിക്കുന്ന വൈദ്യുതി വകുപ്പിന്റെ നടപടിക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലങ്ങളിൽ 13 ന് രാവിലെ 11ന് വൈദ്യുതി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ്അനിവർഗീസ് പറഞ്ഞു. ലോക്ക് ഡൗൺ കാരണം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്ന അവസ്ഥയിൽ രണ്ടു മാസത്തെ ബിൽ ഒഴിവാക്കുക, അമിതമായി കൂട്ടിയ ചാർജുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ധർണ്ണ അരൂരിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ചേർത്തലയിൽ കെ.പി.സി.സി.അംഗം സി.കെ.ഷാജി മോഹൻ, ആലപ്പുഴയിൽ ഡി.സി.സി.പ്രസിഡൻ്റ് അഡ്വ.എം.ലിജു, അമ്പലപ്പുഴയിൽ ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, കുട്ടനാട്ടിൽ ഡി.സി.സി.സെക്രട്ടറി കെ.ഗോപകുമാർ, ചെങ്ങന്നൂരിൽ കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് പി.സി.വിഷ്ണുനാഥ്, മാവേലിക്കരയിൽ കെ.പി.സി.സി.ജനറൽസെക്രട്ടറി കോശി എം.കോശി, കായംകുളത്ത് ജി.എസ്.ടി.കൗൺസിൽ അംഗം എ.പി.ഷാജഹാൻ, ഹരിപ്പാട്ട് ഡി.സി.സി.സെക്രട്ടറി എം.ബി.സജി എന്നിവർ ഉദ്ഘാടനം ചെയ്യും