വള്ളികുന്നം: നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി വള്ളികുന്നം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളികുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരെ ഡി.സി.സി അംഗം മഠത്തിൽ ഷുക്കൂർ ആദരിച്ചു. മീനുസജീവ്, ജലീൽ അരീക്കര, രാജൻപിള്ള, താഹിർ , സുബിൻ മണക്കാട്, ലിബിൻ ഷാ, ദീപക് ആർ നായർ,ഷമീർ, ഇർഫാൻ,അലി തുടങ്ങിയവർ സംസാരിച്ചു.