ചേർത്തല:കൊവിഡ് ബാധിച്ച് ഷാർജയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 15ാം വാർഡ് ഒറ്റപ്പുന്ന കുറുപ്പശേരിൽ സാബു ചെല്ലപ്പൻ(53)ആണ് മരിച്ചത്.രണ്ട് ദിവസം മുമ്പാണ് പനിയെത്തുടർന്ന് സാബുവിനെ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പരിശോധനയിൽ ന്യുമോണിയക്കൊപ്പം കൊവിഡും സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു മരണം.ഇലക്ട്രീഷ്യനായ സാബു പത്ത് വർഷമായി ഷാർജയിൽ ജോലി ചെയ്തു വരികയായിരുന്നു.കഴിഞ്ഞ വർഷം ഏപ്രിലിലാണ് നാട്ടിൽ എത്തി മടങ്ങിയത്.ഭാര്യ:അമ്പിളി.മകൾ:ദേവിക സാബു.സഹോദരങ്ങൾ:ശശിധരൻ,സതീശൻ,ഓമന.
സാബു ചെല്ലപ്പന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചിച്ചു.യോഗം കൗൺസിലർ പി.ടി.മന്മഥൻ,യൂണിയൻ സെക്രട്ടറി വി.എൻ.ബാബു എന്നിവർ പള്ളിപ്പുറത്തെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.