sureshkumar

ആലപ്പുഴ: വിൽപ്പനയ്ക്കായി എത്തിച്ച മൂന്നര ലിറ്റർ മദ്യവും കടത്തിക്കൊണ്ടുവന്ന വാഹനവും എക്സൈസ് സംഘം പിടിച്ചെടുത്തു. ആലപ്പുഴ റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ റോയിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തോണ്ടൻകുളങ്ങര മഹാദേവ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് തോണ്ടൻകുളങ്ങര കാഞ്ഞിരത്ത് പറമ്പ്ചിറ വീട്ടിൽ ആർ.സുരേഷ് കുമാർ (45) പിടിയിലായത്. പ്രിവന്റീവ് ഓഫീസർമാരായ പി.എം സുമേഷ്, എ.സാബു, പി.ഒ ഗിരീഷ് , ഗ്രേഡ് പ്രിവന്റിവ് ഓഫീസർ ഫാറൂഖ് അഹമ്മദ്, ജയദേവൻ ഉണ്ണി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വിജയകുമാർ, പി.റ്റി ഷാജി, ദിലീഷ്, എസ്.സന്തോഷ്, സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.