അമ്പലപ്പുഴ: നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് നീർക്കുന്നം,വണ്ടാനം,വളത്തവഴി പ്രദേശങ്ങളിൽ താമസിക്കുന്ന 50 ഓളം അന്യസംസ്ഥാന തൊഴിലാളികൾ ഒത്തുകൂടി. ഇന്നലെ വൈകിട്ട് 4 ഓടെ അമ്പലപ്പുഴ വടക്ക്‌ വില്ലേജ്‌ ഓഫീസിനു മുന്നിൽ തൊഴിലാളികളെത്തിയത് അറിഞ്ഞെത്തിയ അമ്പലപ്പുഴ പൊലീസും പൊതുപ്രവർത്തകരും ചേർന്ന് ഇവരെ ശാന്തരാക്കി മടക്കി അയച്ചു.