ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആര്യാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകൾക്കുമുള്ള മാസ്‌ക് വിതരണോദ്ഘടാനം മന്ത്റി ഡോ. ടി. എം തോമസ് ഐസക് നിർവഹിച്ചു. 45,000 മാസ്‌കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്തിന് കീഴിലുള്ള 18 വാർഡുകളിലെയും മുഴുവൻ ആളുകൾക്കും മാസ്‌ക് വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ് പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും പഞ്ചായത്തിൽ മടങ്ങി എത്തുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ ലഘു ലേഖ അതാതു വീടുകളിൽ എത്തിച്ചു നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു..