ചാരുംമൂട്: നൂറനാട് പുലിമേൽ പെരുവേലിൽചാൽ പരബ്രഹ്മ പാഠശേഖര സമിതിയിലെ കർഷകരുടെ 50 ടൺ നെല്ല് മില്ലുകാർ ഇന്ന് ഏറ്റെടുക്കും. രണ്ടാഴ്ചയായി സൂക്ഷിച്ചിരിക്കുന്ന നെല്ല് കർഷകരുടെ പ്രതിഷേധത്തെ തുടർന്നാണ് സപ്ളൈകോ ചുമതലപ്പെടുത്തിയ മില്ലുകാർ ഏറ്റെടുക്കുന്നത്.
പാടശേഖരത്ത് ചാക്കുകളിലാക്കിയാണ് നെല്ല് സൂക്ഷിച്ചിരിക്കുന്നത്. നനയാതെ സൂക്ഷിക്കാൻ കർഷകർ ഏറെ ബുദ്ധിമുട്ടി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അശോകൻ നായർ, സപ്ളൈകോ ഉദ്യോഗസ്ഥർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ കർഷകരുമായി ചർച്ച നടത്തിയതോടെയാണ് നെല്ലെടുക്കാൻ തീരുമാനമായത്.