മാവേലിക്കര: കാർഷിക, കയർ, മത്സ്യ, ചെറുകിട കച്ചവട മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കൊവിഡിന്റെ പശ്ചാത്തലത്തിൽ 7500 രൂപ ധനസഹായമായി നൽകണം, കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിൽനിയമം പിൻവലിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ സമരം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് കെ.ഗോപൻ അധ്യക്ഷനായി. ഡി.സി.സി അംഗങ്ങളായ കണ്ടിയൂർ അജിത്, പഞ്ചവടി വേണു, ബ്ലോക്ക്‌ ജനറൽ സെക്രട്ടറിമാരായ പി.പി.ജോൺ, എം.രമേശ്കുമാർ, മണ്ഡലം സെക്രട്ടറിമാരായ ചിത്ര ഗോപാലകൃഷ്ണൻ, സി.എസ്.ശ്രീകുമാർ, അനിൽ തോമസ് എന്നിവർ പങ്കെടുത്തു.