മാവേലിക്കര: ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽ സ്നേഹത്തോടെ മാലാഖമാർക്ക് എന്ന പേരിൽ നഴ്സുമാരെ ആദരിച്ചു. ഹെഡ് നഴ്സ് എം.കെ.അനിത കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ജോൺസൺ ചിറ്റിലപ്പള്ളി, സക്കീർ ഹുസൈൻ, വിനോദ്, ശോഭ ശശീന്ദ്രൻ, മാധവൻ, അനീഷ്, നഴ്സുമ്മാരായ ജിഷാ അജിത്, എ.ആശ എന്നിവർ നേതൃത്വം നൽകി.