അമ്പലപ്പുഴ:ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ച് ആലപ്പുഴ സഹൃദയ ആശുപത്രിയിൽ നഴ്സസ് ദിനാചരണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.എ. റസാക്ക് നഴ്സസ് ദിന സന്ദേശം നല്കി. ആശുപത്രി ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ നഴ്സുമാരെ ആദരിച്ചു. ഫാ. ജോഷി മുപ്പതിൽചിറ, വാർഡ് കൗൺസിലർ ഐ. ലത, ഗൈനക്കോളജിസ്റ്റ് ഡോ. അഞ്ജലി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് ആശുപത്രിയിലെ നഴ്സുമാരുടെ നേതൃത്വത്തിൽ നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.