മാവേലിക്കര:ഓട്ടോ, ടാക്സി, ടെമ്പോ, കയർ മത്സ്യമേഖലകളിലെ തൊഴിലാളികൾ, അസംഘടിത മേഖലകളിലെ തൊഴിലാളികൾ എന്നിവരുടെ കുടുംബങ്ങൾക്ക് 7500 രൂപ ധനസഹായം ആവശ്യപ്പെട്ടു തെക്കേക്കര ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് പടിയ്‌ക്കൽ കുത്തിയിരിപ്പ് സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ.സുധീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി.അംഗം കുറത്തികാട് രാജൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്മാരായ ജി.രാമദാസ്, ബിജു വർഗ്ഗീസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ആർ.അജയക്കുറുപ്പ്, കെ.മഹാദേവൻ നായർ, ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് അജിത്ത് തെക്കേക്കര, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പി.ബി.മനോജ്, പി.സരയു കുമാരി, എസ്.ജയകുമാർ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എസ്.അയ്യപ്പൻ പിള്ള എന്നിവർ സംസാരിച്ചു.