തുറവൂർ: പട്ടണക്കാട് വൈദ്യൂതി സെക്‌ഷന് കീഴിലുള്ള വരേകാട് കൊല്ലപ്പള്ളി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമം മൂലം നൂറു കണക്കിന് ഗാർഹിക ഉപഭോക്താക്കൾ ദുരിതത്തിൽ. അധികാരികളോടു പരാതിപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.