മാവേലിക്കര: ചെട്ടികുളങ്ങര നോർത്ത്, സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ചെട്ടികുളങ്ങര പഞ്ചായത്ത്‌ പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.എ.ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര സൗത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് പി.സോമശേഖരൻ അദ്ധ്യക്ഷനായി. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കള്ളിൽ, അലക്സ്‌ മാത്യു, ഗീത ഗോപാലകൃഷ്ണൻ, ജോൺ.കെ.മാത്യു, യൂത്ത് കോൺഗ്രസ്‌ സൗത്ത് മണ്ഡലം പ്രസിഡന്റ് ഹരീഷ് കുമാർ, പഞ്ചായത്ത്‌ അംഗങ്ങളായ വത്സല.സി.എസ്.പിള്ള, സുധ വിജയകുമാർ, രമാദേവി എന്നിവർ സംസാരിച്ചു.