ഹരിപ്പാട് : ഗൃഹനാഥൻ വീടിനു സമീപം റോഡിൽ കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നടുവട്ടം പ്രണവത്തിൽ പരമേശ്വരനാചാരിയുടെ മകൻ പി.പ്രദീപാണ് (49) മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെ ജോലിക്കു പോകാനിറങ്ങേവേയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ഹരിപ്പാട് ഗവ.ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. മാതാവ്: യശോദാമ്മാൾ . ഭാര്യ: മായ. മക്കൾ: പ്രവീൺ,പ്രവീണ