അരൂർ: അരൂരിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ഷാനിമോൾ ഉസ്മാൻ എം.എൽ.എ.നടത്തിയ സമരം രാഷ്ട്രീയ നാടകമാണെന്ന സി.ബി.ചന്ദ്രബാബുവിന്റെ പ്രസ്താവന കഥയറിയാതെ ആട്ടം കണ്ടയാളിന്റെ വിലയിരുത്തൽ മാത്രമാണെന്ന് അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ പറഞ്ഞു. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് വകുപ്പു മന്ത്രിയോടും ചീഫ് എൻജിനിയർ മുതൽ ജില്ലാ കളക്ടർ വരെയുള്ളവരോടും നേരിട്ടും രേഖാമൂലവും ആവശ്യപ്പെട്ടിട്ടും അനുകൂല നടപടി സ്വീകരിക്കാതിരുന്നതിനാലാണ് എം.എൽ.എ. സത്യാഗ്രഹ സമരം നടത്തിയതെന്ന്ദിലീപ് കണ്ണാടൻ പറഞ്ഞു.