അമ്പലപ്പുഴ: അമ്പലപ്പുഴ കോമനയിൽ വീട്ടിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ 130 ലിറ്റർ കോടയും വാറ്റുപകരങ്ങളും കണ്ടെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ഓടിപ്പോയ പടിഞ്ഞാറേ ചേന്നാട്ട് വീട്ടിൽ വിനീതിന് വേണ്ടി തെരച്ചിൽ തുടരുന്നു. എക്സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. ബിജുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.അജീബിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്.മുസ്തഫ, ജോർജ്ജ് പൈവ, എസ്.ജിനു , പി.പ്രദീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.വി.വിജി എന്നിവർ പങ്കെടുത്തു.