അരുർ: എല്ലാ വിഭാഗം തൊഴിലാളികൾക്കും ആശ്വാസധനം നൽകുക, പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കുക, മത്സ്യ- കയർ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഴുപുന്ന ഈസ്റ്റ്, വെസ്റ്റ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എഴുപുന്ന പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ നില്പു സമരം ഡി.സി.സി. അംഗം ദിവാകരൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു. വി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ ജെ അനിൽ, എൻ.കെ.രാജീവൻ, വി.ഷൈൻ, പി.എക്സ്. തങ്കച്ചൻ, ക്ലിന്റൺ , സുരേന്ദ്രൻ നായർ ,ഷിബു സേവ്യർ എന്നിവർ സംസാരിച്ചു.