ആലപ്പുഴ: കാർഷിക, കയർ, കൈത്തറി, ചെറുകിട കച്ചവടം, മത്സ്യ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഈ മേഖലകളിൽ ജോലിചെയ്യുന്നവരുടെ കുടുംബങ്ങൾക്ക് മിനിമം 7500 രൂപ ദുരിതാശ്വാസ സഹായം നല്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് വിവിധ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി. ആലപ്പുഴ കൃഷി ഓഫിസിനു മുന്നിൽ നടന്ന ധർണ ഡി.സി.സി പ്രസിഡന്റ് അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജി.സഞ്ജീവ് ഭട്ട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി.മനോജ് കുമാർ, കെ.എസ്.ഡൊമിനിക്, എസ്.മുകുന്ദൻ, കെ.നൂറുദ്ദീൻകോയ തുടങ്ങിയവർ പങ്കെടുത്തു