തുറവൂർ:അസംഘടിത തൊഴിലാളി കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് തുറവൂർ താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.എസ്.രാജേഷ് നഴ്സുമാരെ പൊന്നാടയണിയിച്ചു. വൈസ് പ്രസിഡന്റ് വി.കെ.സുനിൽകുമാർ സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു.