photo

ആലപ്പുഴ:കൊവിഡിന്റെ പേരിൽ ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപ ചെലവാക്കി എന്ന് പറയുന്ന പ്രധാനമന്ത്രി മോദി പെട്രോൾ,ഡീസൽ വില വർദ്ധനവിലൂടെ രണ്ടു ലക്ഷം കോടി തിരിച്ചു പിടിച്ച് കഴിഞ്ഞതായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ പറഞ്ഞു.ഈ കച്ചവട മനഃസ്ഥിതി തന്നെയാണ് പിണറായി സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു.

മണ്ണഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതൻ. മണ്ഡലം പ്രസിഡന്റ് കെ.എച്ച്.മജീദ് അദ്ധ്യക്ഷത വഹിച്ചു. എ.കെ മദനൻ,രാജാറാം,എം.ഷെഫീക്ക്,സി.സി.നിസാർ, റംല ബീവി, സബീന, രജനി, മറ്റത്തിൽ രവി, ബഷീർ കുപ്പേഴം,ജോണി,എൻ.എ.അബൂബക്കർ ആശാൻ,സിറാജ് നെല്ലിക്കൽ,ഷറഫുദ്ദീൻ,വി.എച്ച് അബ്ദുൽ ഖാദർ കുഞ്ഞ് ആശാൻ, ദീപ സുരേഷ്, സുരേഷ് എന്നിവർ പങ്കെടുത്തു.