ആലപ്പുഴ: ആരോഗ്യ പുരോഗതിയ്ക്ക് സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാരെ ധീവരസഭ ആദരിക്കുന്നതായി ജനറൽ സെക്രട്ടറി വി.ദിനകരൻ പറഞ്ഞു. മററുള്ളവരെ രോഗവിമുക്തരാക്കാൻ സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ സേവനം അനുഷ്ഠിയ്ക്കുന്ന ഇവർക്ക് സ്വന്തം ഉത്തരവാദിത്വം നിർഭയം നിറവേറ്റുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും ദിനകരർ ആവശ്യപ്പെട്ടു.