അരൂർ: വീടിന്റെ അടുക്കളയിൽ ചാരായം വാറ്റിയ കേസിൽ പിടിയിലായ വീട്ടുടമസ്ഥനും സുഹൃത്തും റിമാൻഡിലായി. അരൂർ പള്ളിയറക്കാവ് കണ്ടത്തിച്ചിറ വീട്ടിൽ ഷാജി (46) ,സുഹൃത്ത് അരൂർ അങ്കമാലി വെളിയിൽ വേണു (46) എന്നിവരാണ് റിമാൻഡിലായത്. അര ലിറ്റർ ചാരായവും 5 ലിറ്റർ കോടയും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക് സെല്ലിന്റെ സ്ക്വാഡും അരൂർ പൊലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്