പൂച്ചാക്കൽ: നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് തൈക്കാട്ടുശേരി യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നഴ്സുമാരെ ആദരിച്ചു.പഞ്ചായത്തംഗങ്ങളായ എൻ.പി.പ്രദീപ്, കെ.ആർ.വിജയകുമാരി, മാമച്ചൻ, ഗംഗാദേവി, ബ്ലോക്ക് പഞ്ചായത്തംഗം രതി നാരായണൻ എന്നിവർ പങ്കെടുത്തു.
അരൂക്കുറ്റി ഗവ.ആശുപത്രിയിലെ നഴ്സുമാരെ ക്ലീൻ അരുക്കുറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പഞ്ചായത്തംഗം ഒ.കെ.ബഷീർ, ബിജു അരുക്കുറ്റി, സുബൈർ മാഷ് എന്നിവർ നേതൃത്വം നൽകി.
തൈക്കാട്ടുശേരി അസംഘടിത തൊഴിലാളി കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഴ്സുമാരെ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജിബീഷ് വി.കൊച്ചുചാലിൽ, ബാബു തൈക്കാട്ടുശേരി, പി.മോഹനൻ പിള്ള, ജോസഫ് വടക്കേകരി എന്നിവർ നേതൃത്വം നൽകി.