വള്ളികുന്നം . വള്ളികുന്നം തോപ്പിൽ ഭാസി സ്മാരക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ രോഗിയെ പരിശോധിക്കുന്നതിനിടെ ആശുപത്രിയുടെ മച്ചിൽ നിന്നും രോഗിക്കു സമീപം പാമ്പ് വീണെന്നു പരാതി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഡോക്ടർ രോഗിയുടെ അസുഖവിവരം അറിയുന്നതിനിടെയാണ് ഓടിട്ട പഴയ കെട്ടിടത്തിലെ മച്ചിൽ നിന്നും രോഗിയ്ക്ക് സമീപം മൂർഖൻ പാമ്പ് വീണത്.. തുടർന്ന് രോഗിയും ജീവനക്കാരും ഓടി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് മെഡിക്കൽ ഓഫിസർ പഞ്ചായത്തിൽ പരാതി നൽകി.