ചേർത്തല:അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറം ഹെൽത്ത് സെന്ററിലെ നഴ്‌സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും മധുരം വിതരണം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് സി.ശ്യാം കുമാർ മധുര വിതരണം നടത്തി. എം. വിനീത്,എൻ. എം.ജോണിച്ചൻ, പി.എസ്.ശ്യാം കുമാർ,അങ്കിത് ശശീന്ദ്രൻ,ശ്യാം പരമേശൻ എന്നിവർ പങ്കെടുത്തു.