ചേർത്തല:കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കർഷരുടെയും കർഷക തൊഴിലാളികളുടെയും കയർ മത്സ്യ തൊഴിലാളികളുടെയും, ഓട്ടോറിക്ഷാ തൊഴിലാളികൾ ഉൾപ്പെടെ പരമ്പരാഗത മേഖലയിൽ പണിയെടുക്കുന്ന അസംഘടിത തെഴിലാളികളുടെയും ദുരിതങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും, പരിഹാരം കാണുവാനുമായി വയലാർ ബ്ലോക്കിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്ത്വത്തിൽ പഞ്ചായത്ത് ഓഫീസുകൾക്കു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി.ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച് വിവിധ പഞ്ചായത്ത് ഓഫീസുകൾക്കു മുന്നിൽ നടത്തിയ സമരം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ. രാജേന്ദ്രപ്രസാദ്, വി.എൻ അജയൻ, ടി.എച്ച്.സലാം,ജയിംസ് ചിങ്കുത്തറ,എം.കെ ജയ്പാൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
നേതാക്കളായ കളത്തിൽ മോഹനൻ,എ.കെ.ഷെരീഫ്, പി. എം.രാജേന്ദ്രബാബു, ആഘോഷ്‌കുമാർ,എം.എ. നെൽസൺ, എ.പി.ലാലൻ,സി.ആർ.സന്തോഷ്,മഹേഷ് പട്ടണക്കാട്,കെ.ജി.അജിത് എന്നിവർ നേതൃത്വം നൽകി.