അരൂർ: എഴുപുന്ന ശ്രീനാരായണപുരം റോഡിൽ രാത്രിയുടെ മറവിൽ ചീഞ്ഞളിഞ്ഞ സവാള തള്ളിയ രണ്ടു പേരെ പൊലീസ് പിടികൂടി.ഇന്നലെ പുലർച്ചേയാണ് റോഡരികിൽ സവാള കാണപ്പെട്ടത്. നെട്ടൂരിലെ പച്ചക്കറി മാർക്കറ്റിലെ ഗോഡൗണിൽ നിന്ന് വാഹനത്തിലാണ് ഉപയോഗശൂന്യമായ സവാള തള്ളിയതെന്ന് അരുർ പൊലീസ് പറഞ്ഞു. അസഹ്യമായ ദുർഗന്ധം ഉയർന്നതിനാൽ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തധികൃതരും വാർഡ് അംഗവും ചേർന്ന് സവാള കൂമ്പാരത്തിൽ ബ്ലീച്ചിംങ് പൗഡർ വിതറി.അരൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. റോഡരികിൽ തള്ളിയ ചീഞ്ഞസവാള പ്രതികളെെ കൊണ്ട് നീക്കം ചെയ്യിപ്പിച്ചു.