ആലപ്പുഴ: സർക്കാരുകൾ തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുന്നതിനെതിരെ ഐ.എൻ.ടി.യു.സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസിനു മുന്നിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുജോർജ് ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെയും ഐ.എൽ.ഒയുടെയും മുന്നറിയിപ്പുകൾ കേട്ടഭാവം നടിക്കാത്ത കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെയും കുടുംബങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം അരോപിച്ചു. ഐ.എൻ.ടി.യു.സി നേതാക്കളായ പി.തമ്പി, സജീവൻ, പി.ശശികുമാർ, ബി.ഷെമീർ, എ.സജി എന്നിവർ പങ്കെടുത്തു.