ഹരിപ്പാട്: ലോക നേഴ്സ് ദിനത്തിൽ വീയപുരം പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ നഴ്സും തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് സ്വദേശിനിയുമായ രമ്യാ ജിജിയെ 9-ാം വാർഡ് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധിലാൽ തൃക്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സതീഷ് മണിയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല, ആർ.ശ്രീകുമാർ, സാബു ബാലാനന്ദൻ, അരുൺ എന്നിവർ പങ്കെടുത്തു.