കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കൃഷ്ണപുരം 1656-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങൾക്ക് അരി വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം നിർവഹിച്ചു. ശാഖാവൈസ് പ്രസിഡന്റ് സുകുമാരൻ,സെക്രട്ടറി ശിവരാമൻ,യൂണിയൻ കൗൺസിലർമാരായ ടി.വി രവി ,
പനയ്ക്കൽദേവരാജൻ,വിഷ്ണുപ്രസാദ്, കമ്മിറ്റി അംഗങ്ങളായ ചിതംബരൻ,രാമൻകുട്ടി, രാധാകൃഷ്ണൻ,രാജൻ ,മണി എന്നിവർ പങ്കെടുത്തു.